ഇറാക്കില്‍ വ്യോമാക്രമണം നടത്തുമെന്ന് ഒബാമ

single-img
8 August 2014

obamaഇറാക്കില്‍ തീവ്രവാദികള്‍ക്കെതിരായി വ്യോമ നടപടി ആരംഭിക്കാന്‍ യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമ ഉത്തരവിട്ടു. ഇറാക്കിലെ അമേരിക്കക്കാരുടെയും മതന്യൂനപക്ഷങ്ങളുടെയും ജീവന്‍ സംരക്ഷിക്കുന്നതിനാണ് നടപടിയെന്നാണ് യുഎസിന്റെ വിശദീകരണം.

ഇറാക്കില്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താനും നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വ്യോമാക്രമണത്തിന് പെന്റഗണ്‍ അനുമതി നല്കി. അതേസമയം, കരസേനയെ ഇറാക്കിലേക്ക് അയയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.