മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം തയാറാക്കാന്‍ നാലംഗ മന്ത്രിതല സമിതി

single-img
8 August 2014

modiപ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത വെള്ളിയാഴ്ച സ്വതന്ത്ര്യദിനത്തില്‍ നടത്തുന്ന ആദ്യ സ്വാതന്ത്ര്യദിന പ്രസംഗം തയാറാക്കാന്‍ നാലംഗ മന്ത്രിതല സമിതി രൂപീകരിച്ചു. നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി, രാസവസ്തു-രാസവളം മന്ത്രി അനന്ത്കുമാര്‍, ഊര്‍ജമന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണു സമിതിയംഗങ്ങള്‍. സമിതി വ്യാഴാഴ്ച ആദ്യയോഗം ചേര്‍ന്നു.

മോദി പ്രധാനമന്ത്രിയായതിനുശേഷം ഇതുവരെ നടപ്പാക്കിയതും നടപ്പാക്കാനുദ്ദേശിക്കുന്നതുമായ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശം നല്‍കാന്‍ സമിതി എല്ലാ മന്ത്രാലയങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്. ബജറ്റിലെ വാഗ്ദാനങ്ങളും സദ്ഭരണത്തിനായി കൈക്കൊണ്ട നടപടികളും സാമ്പത്തികപരിഷ്‌കരണ നടപടികളുമായിരിക്കും മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലുണ്ടാകുക.