ഈദ് നമസ്‌കാരത്തിന് അനുമതി നിഷേധിച്ചു; സര്‍ക്കാരിനെതിര മദനി സുപ്രീം കോടതിയില്‍

single-img
8 August 2014

madani295കര്‍ണാടക സര്‍ക്കാര്‍ ഈദ് നമസ്‌കാരത്തിന് അനുമതി നിഷേധിച്ചെന്ന് ആരോപിച്ച് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യകാലാവധി 11-ന് അവസാനിക്കുന്ന സാഹചര്യത്തില്‍, തുടര്‍ചികിത്സയ്ക്കായി ജാമ്യം നീട്ടിനല്കണമെന്നും മദനി സുപ്രീം കോടതിയില്‍ അപേക്ഷിച്ചിട്ടുണ്ട്. ബാംഗളൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന മദനിക്ക് ചികിത്സയ്ക്കു വേണ്ടി സുപ്രീം കോടതി ഒരുമാസത്തെ സോപാധിക ജാമ്യം അനുവദിച്ചിരുന്നു.