കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കരുത്: സുപ്രീം കോടതി

single-img
8 August 2014

supreme courtപാണാവള്ളി കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു നീക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ്. തല്‍സ്ഥിതി തുടരാന്‍ റിസോര്‍ട്ട് ഉടമകള്‍ നല്കിയ ഹര്‍ജി പരിഗണിച്ച കോടതി ഉത്തരവിട്ടു. അതേസമയം റിസോര്‍ട്ട് നിര്‍മ്മിച്ചത് ചട്ടം ലംഘിച്ചാണോ എന്ന പരിശോധന തുടരാമെന്നും ജസ്റ്റിസ് ജെ.ചലമേസ്വര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. തീരദേശപരിപാലന നിയമം ലംഘിച്ചതിന്റെ പേരില്‍ റിസോര്‍ട്ട് പൊളിച്ചു നീക്കാന്‍ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.