ജസ്വന്ത് സിംഗിന് കുഴഞ്ഞ് വീണ് ഗുരുതര പരിക്ക്

single-img
8 August 2014

Jaswanth Singhമുന്‍ ബിജെപി നേതാവ് ജസ്വന്ത് സിംഗിന് വസതിയില്‍ കുഴഞ്ഞ് വീണ് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സൈനിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി 11 ഓടെയാണ് ജസ്വന്ത് സിംഗിനെ അബോധാവസ്ഥയില്‍ വസതിയില്‍ വീണ കിടക്കുന്ന നിലയില്‍ കണ്‌ടെത്തിയത്. വീഴ്ചയില്‍ 76-കാരനായ ജസ്വന്തിന്റെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. സ്ഥിതി ഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ബി.ജെ.പിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ജസ്വന്ത് സിംഗ് ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്താണ്.