പെണ്‍കുട്ടികളെ കണ്ടപ്പോള്‍ പതിവുപോലെ അശ്ലീല ആംഗ്യം കാണിച്ചതാ, സ്വപ്‌നത്തില്‍ പോലും കരുതിയില്ല അവര്‍ ഗുസ്തിക്കാരാണെന്ന്; അശ്ലീല ആംഗ്യം കാണിച്ച യുവാവിനെ ഗുസ്തി പരിശീലിക്കുന്ന പെണ്‍കുട്ടികള്‍ ഓടിച്ചിട്ടിടിച്ചു

single-img
8 August 2014

idiപെണ്‍കുട്ടികള്‍ നടന്നുപോയപ്പോള്‍ പതിവുപോലെ അശ്ലീല ആംഗ്യം കാണിക്കാമെന്നു വെച്ചു. സ്വപ്‌നത്തില്‍ പോലും കരുതിയില്ല അവര്‍ ഗുസ്തിക്കാരാണെന്ന്. നടന്നുപോയ പെണ്‍കുട്ടികളെ അശ്ലീല ആംഗ്യം കാണിച്ച യുവാവിന് പെണ്‍കുട്ടികളുടെ ഓടിച്ചിട്ടിടി. സംഭവത്തില്‍ കളക്ടറേറ്റ് ചെറുവള്ളിക്കുന്ന് ഈടാട്ടുപറമ്പില്‍ ഷിജോ ജോസഫിനെതിരെ(28) പോലീസ് കേസെടുത്തു.

കോട്ടയം നഗരത്തിലെ കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ വ്യാഴാഴ്ച വൈകീട്ട് നാഗമ്പടത്ത് ഗുസ്തിപരിശീലിക്കുന്നതിനായി പരിശീലകയ്‌ക്കൊപ്പം പോയിട്ടുവരുമ്പോഴായിരുന്നു സംഭവം. റയില്‍വേസ്‌റ്റേഷനില്‍ പോയി തിരികെ ഓവര്‍ബ്രിഡ്ജിനു സമീപത്തെ ബസ്‌സ്‌റ്റോപ്പിലേക്കു നടന്നുവരുമ്പോള്‍ ഗുഡ്‌ഷെഡ് റോഡ് ജങ്ഷനില്‍ നിന്ന യുവാവ് ആദ്യം അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതയായ വിദ്യാര്‍ത്ഥിനി അയാളുടെ ചെകിടില്‍ അടിച്ചു.

പിന്നീട് പെണ്‍കുട്ടികളും പരിശീലകയും ഏറ്റുമാനൂര്‍ ഭാഗത്തേക്കുള്ള ബസ്‌സ്‌റ്റോപ്പിലെത്തിയപ്പോള്‍ യുവാവ് പിന്നാലെയെത്തി അടിച്ച പെണ്‍കുട്ടിയെ പിടിച്ചുതള്ളുകയും വീണ്ടും അശ്ലീലചേഷ്ട കാണിക്കുകയും ചെയ്തു. ഇതോടെ വിദ്യാര്‍ത്ഥിനികള്‍ യുവാവിനെ ഓടിച്ചിട്ട് അടിക്കുകയായിരുന്നു. അടിനടന്ന സ്ഥലത്ത് ജനങ്ങള്‍ കൂടിയപ്പോള്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചപ്പോള്‍ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും അധ്യാപികയുംചേര്‍ന്ന് വിദ്യാര്‍ഥിനികളെ പിന്തിരിപ്പിച്ചു. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ യുവാവിനെ ഉടന്‍തന്നെ അറസ്റ്റു ചെയ്തു.