25 രൂപയ്ക്ക് സിനിമ കാണാന്‍ തമിഴ്‌നാട്ടില്‍ അമ്മ തിയേറ്റര്‍

single-img
8 August 2014

Ammaവളരെക്കുറഞ്ഞ വിലയില്‍ സാധാരണക്കാര്‍ക്കുള്ള അമ്മ കുടിവെള്ളത്തിന്റെയും അമ്മ ഹോട്ടലിന്റെയും വിജയത്തിനുശേഷം വീണ്ടും ജയലളിത സാധാരണക്കാര്‍ക്ക് സിനിമകാണാനുള്ള അവസരവുമായി വരുന്നു. വെറും 25 രൂപയ്ക്ക് സിനിമ കാണാനുള്ള അവസരമാണ് അമ്മ തിയേറ്ററിലൂടെ ജയലളിത തുറന്നു തന്നിരിക്കുന്നത്.

എയര്‍കണ്ടിഷനിംഗ് ചെയ്ത ആധുനിക സൗകര്യങ്ങളോട് കൂടിയതായിരിക്കും തിയേറ്റര്‍. പ്രാഥമിക ഘട്ടത്തില്‍ ചെന്നൈ നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട 15 ഓളം കേന്ദ്രങ്ങളിലായിരിക്കും കുറഞ്ഞ ചെലവില്‍ സിനിമ ആസ്വദിക്കാന്‍ അവസരമൊരുക്കുക. ഇതിനായി കോപ്പറേഷന്‍ ബജറ്റില്‍ തുക വിലയിരുത്തിയതായി മേയര്‍ സായിദായി എസ് ദുരൈസ്വാമി പറഞ്ഞു. തിയേറ്ററിനായി കമ്മ്യുണിറ്റി ഹാളുകളും പഴയ കെട്ടിടങ്ങളും നവീകരിച്ച് ഉപയോഗിക്കാന്‍ നീക്കമുണ്ട്.

വളരെ മികച്ച ശബ്ദ സംവിധാനങ്ങളായിരിക്കും തിയേറ്ററുകളില്‍ ഒരുക്കുക. പുതിയ ഉദ്യമത്തിന് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നതെന്നും തമിഴ്‌നാട് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍. പനീര്‍ശെല്‍വം പറഞ്ഞു.