മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി കൊലപ്പെടുത്തിയ പിതാവിന് ഇരട്ടജീവപര്യന്തവും 27 വര്‍ഷം കഠിനതടവും

single-img
8 August 2014

222222അന്ന് മരിച്ചു കിടക്കുന്ന മകള്‍ക്കരികില്‍ വിലപിച്ചിരിക്കുന്ന പിതാവിന്റെ ചിത്രമായിരുന്നു കാഴ്ചക്കാരില്‍. എന്നാല്‍ കാലംമാറി കഥയും മാറിവന്നപ്പോള്‍ ലോകത്തെ ഏറ്റവും ക്രൂരനായ അച്ഛന്റെ നിലയിലേക്ക് അയാള്‍ മാറി. മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം കൊലപ്പെടുത്തിയ കേസില്‍ ഈ അച്ഛന് ഇരട്ട ജീവപര്യന്തവും 27 വര്‍ഷം കഠിനതടവും 1,25,000 രൂപ പിഴയും ശിക്ഷ വിധിച്ചിരിക്കുന്നത്.

അരുമനയ്ക്കടുത്ത് അമ്പലക്കട തട്ടാര്‍കോടി വിളയിലെ വിമുക്തഭടന്‍ റൂസ് വെല്‍റ്റിനാണ് (48) കോടതി ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്തപക്ഷം അഞ്ചുവര്‍ഷം കൂടുതലായി തടവ് അനുഭവിക്കണമെന്നും നാഗര്‍കോവില്‍ മഹിളാകോടതി ജഡ്ജി മുത്തുശാരദ ഉത്തരവിട്ടു.

റൂസ്‌വെല്‍റ്റിന്റെ ആദ്യഭാരയയിലുണ്ടായ മകളാണ് മരിച്ച ഷെര്‍ലി ജാസ്മിന്‍(17). ആദ്യഭാര്യ മരിച്ചശേഷം പ്ലസ് ടു വിദ്യാര്‍ഥിയായ മകളും രണ്ടാമത്തെ ഭാര്യ ഐഡാ ശെല്‍വകുമാരിയും ഒന്നിച്ചായിരുന്നു ജീവിതം. 2010ല്‍ വീട്ടിലെ പിന്‍ഭാഗത്തുള്ള തൊട്ടിയിലെ വെള്ളത്തില്‍ ഷെര്‍ലി ജാസ്മിനെ മരിച്ചനിലയില്‍ കകണുകയായിരുന്നു.

ഷെര്‍ലിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഷെര്‍ലി ഗര്‍ഭിണിയാണെന്ന് തെളിയുകയും അതിനെതുടര്‍ന്നുള്ള പോലീസ് അന്വേഷണത്തില്‍ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ഉറക്കഗുളിക കൊടുത്ത് വെള്ളത്തില്‍ മുക്കിക്കൊന്നത് റൂസ് വെല്‍റ്റാണെന്ന് തെളിയുകയുമായിരുന്നു. ഇതിനുമുമ്പും മകളെ പീഡിപ്പിച്ചിട്ടുള്ളതായും പലതവണ ഗര്‍ഭം അലസിപ്പിച്ചിട്ടുള്ളതായും റൂസ്‌വെല്‍റ്റ് മൊഴി നല്‍കിയിരുന്നു.