സുരേഷ് ഗോപി ഭരണം മാറുന്നതിനനുസരിച്ച് നിറം മാറുന്നയാളെന്ന് മന്ത്രി കെ.സി. ജോസഫ്

single-img
8 August 2014

K.C.-Joseph-Minister-for-Non-Resident-Keralite-Affairsമുഖ്യമന്ത്രിക്കെതിരായ സുരേഷ് ഗോപിയുടെ പ്രസ്താവന നിലവാരമില്ലാത്തതും ഈ പ്രസ്താവനയിലൂടെ കേരളത്തെയാണ് താരം അപമാനിച്ചതെന്നും മന്ത്രി കെ.സി. ജോസഫ്. സംസ്ഥാനത്ത് ഭരണം മാറുന്നതിനനുസരിച്ച് നിറംമാറുന്നയാളാണ് സുരേഷ് ഗോപിയെന്നും മന്ത്രി കുറ്റപ്പെടുത്തി.

ആറന്മുള വിമാനത്താവള വിഷയത്തിലാണ് സുരേഷ് ഗോപി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ രൂക്ഷവിമര്‍ശനം നടത്തിയത്. ഇതേത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അടക്കം താരത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.