വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസഹായം

single-img
8 August 2014

OWC_vizhinjamവിഴിഞ്ഞം തുറമുഖപദ്ധതിക്ക് കേന്ദ്രസഹായം ഉറപ്പാകുന്നു. കേന്ദ്രഫണ്ടായി വിജിഎഫ് തുക അനുവദിക്കാന്‍ ശിപാര്‍ശയായി. ധനമന്ത്രാലയത്തിനു കീഴിലെ എംപവേഡ് ഇന്‍സ്റ്റിറ്റിയൂഷനാണ് ഒറ്റത്തവണ ധനസഹായത്തിനു ശിപാര്‍ശ ചെയ്തത്. 720 കോടിയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടത്. ടെന്‍ഡര്‍ നേടുന്ന കമ്പനിക്ക് 20 ശതമാനം വരെ കേന്ദ്രഫണ്ട് നല്കാനാണ് ശിപാര്‍ശ. രാജ്യത്ത് ഇതാദ്യമായാണ് തുറമുഖപദ്ധതിക്ക് വിജിഎഫ് തുക നല്കുന്നത്.