ദുബായില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

single-img
8 August 2014

811047168ദുബായ്: ദുബായിലെ അല്‍ഐന്‍ – ദുബായ് റോഡിലുണ്ടായ കാറപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. വ്യാഴാഴ്ച് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. മരിച്ച മൂന്നു പേരും മലപ്പുറം സ്വദേശികളാണ് . മലപ്പുറം തിരൂര്‍ ബി.പി അങ്ങാടിയിലെ കുഞ്ഞുട്ടി എന്ന നസീമുദ്ദീന്‍ ‍, കുറ്റിപ്പുറം സ്വദേശി മുഹമ്മദ് ഷരീഫ് , അരീക്കോട് സ്വദേശി വി.പി.അസ്‌ലം എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ അല്‍ ഐലിലെ ജിവി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് ഷാര്‍ജ വിമാനത്താവളത്തിലെത്തിയ അസ്‌ലമിനേയും കൂട്ടി വരുമ്പോളായിരുന്നു അപകടം . ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.മുഹമ്മദ് ഷരീഫ് ഡ്രൈവറും നസീമുദ്ദീന്‍ റെസ്റ്ററന്റ് ജീവനക്കാരനും അസ്‌ലം പെട്രോള്‍ പമ്പ് ജീവനക്കാരനുമാണ്.