കൈയേറ്റങ്ങള്‍ തടയാന്‍ കര്‍മസേന രൂപവത്കരിക്കണമെന്ന് വി.എസ്

single-img
7 August 2014

vsസംസ്ഥാനത്ത് നടക്കുന്ന അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളും തടയാന്‍ സംസ്ഥാന വ്യാപകമായി കര്‍മസേന രൂപവത്കരിക്കണമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. നമ്മുടെ മണ്ണും വെള്ളവുമൊക്കെ കൈയേറ്റക്കാര്‍ക്കും ഭൂമാഫിയക്കും കൊള്ളയടിക്കാനുള്ള സൗകര്യങ്ങളാണു സര്‍ക്കാര്‍ ചെയ്തുകൊടുത്തുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും കീശകളില്‍ കോടികളാണ് ഇതുമായി ബന്ധപ്പെട്ടു വന്നു നിറയുന്നത്. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു കൈയേറ്റക്കാരെ രക്ഷപ്പെടുത്താനാണു സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.