വീണ്ടും സുധീരന്‍; തുറന്ന ബാറുകളില്‍ നിലവാരമില്ലാത്തവയും പൂട്ടണം

single-img
7 August 2014

1389273219_sudheeranതുറന്നു പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തു ബാറുകളില്‍ നിലവാരമില്ലാത്തവ പൂട്ടണമെന്ന നിലപാടു കര്‍ക്കശമാക്കി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ തുറക്കേണ്ട സാഹചര്യം ഇപ്പോള്‍ നിലവില്‍ ഇല്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.

കെപിസിസി ജനറല്‍ ബോഡി യോഗത്തില്‍ മദ്യനയം സംബന്ധിച്ചു വ്യക്തമായ അഭിപ്രായ രൂപവത്കരണം ഉണ്ടായിട്ടുണ്ട്. മദ്യനയം സംബന്ധിച്ച കെപിസിസി ജനറല്‍ ബോഡിയുടെ തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.