കമലാ ബെനിവാളിനെ മാറ്റിയതിനു പിന്നിൽ രാഷ്ട്രീയമില്ലെന്ന്: വെങ്കയ്യ നായിഡു

single-img
7 August 2014

cvrnaduമിസോറാം ഗവർണർ സ്ഥാനത്ത് നിന്നും കമലാ ബെനിവാളിനെ മാറ്റിയതിനു പിന്നിൽ രാഷ്ട്രീയമില്ലെന്ന് മന്ത്രി വെങ്കയ്യ നായിഡു. കമലയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ടായിരുന്നെന്നും ഗവൺമെന്റ് അത് കണക്കിലെടുത്താണ് നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

 
പ്രശ്നങ്ങൾ മനസ്സിലാക്കിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുത്തത് രാഷ്ട്രപതിയാണെന്നും അത്തരത്തിലുള്ള തീരുമാനങ്ങളെല്ലാം ഗവൺമെന്റ് അധികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണകാലാവധി കഴിയാൻ രണ്ട് മാസം ബാക്കി നിൽക്കെ കഴിഞ്ഞ ദിവസമാണ് കമലയെ ഗവർണർ സ്ഥാനത്ത് നിന്നും മാറ്റിയത്.കമലയെ മാറ്റിയതിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചതിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.