ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കാല്‍ കുടുങ്ങിയ യാത്രക്കാരനെ രക്ഷിക്കാന്‍ മറ്റുയാത്രക്കാര്‍ ചേര്‍ന്ന് ട്രെയിന്‍ പൊക്കി

single-img
7 August 2014

train_4

ഓസ്‌ട്രേലിയയില്‍ പ്ലാറ്റ്‌ഫോറത്തിനും ട്രെയിനിനും ഇടയില്‍ കാല്‍ കുടുങ്ങിയ യാത്രക്കാരനെ രക്ഷിക്കാന്‍ അമ്പതോളം പേര്‍ ട്രെയിന്‍ പൊക്കി. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തിലെ ഒരു റെയില്‍വേ സ്‌റ്റേഷനിലാണ് ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് യാത്രക്കാരന്റെ കാല്‍ പ്ലാറ്റ്‌ഫോറത്തിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിയത്.

കാല ഊരിയെടുക്കാനുള്ള യാത്രക്കാരന്റെ ശ്രമം വിഫലമായപ്പോള്‍ റെയില്‍ അധികൃതര്‍ നിര്‍ദേശിച്ചതനുസരിച്ചു യാത്രക്കാരെല്ലാം ട്രെയിനുള്ളില്‍ മറുസൈഡിലേക്കു നീങ്ങി രടയിനിന്റെ ഒരുവശം ഉയര്‍ത്താന്‍ ശ്രമിച്ചു. ഒരുസൈഡില്‍ ഭാരമെത്തുന്നതോടെ ട്രെയിന്‍ അല്‍പം ചെരിയുമെന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്തത്. പക്ഷേ ആ പദ്ധതിയും വിജയിച്ചില്ല.

തുടര്‍ന്നാണ് യാത്രക്കാര്‍ ചേര്‍ന്ന് ട്രെയിന്‍ പൊക്കിയത്. അമ്പതോളം യാത്രക്കാര്‍ ഒരുമിച്ചു ശ്രമിച്ചതോടെ ട്രെയിന്‍ ഉയരുകയും യാത്രക്കാരന്റെ കാല്‍ സ്വതന്ത്രമാകുകയും െചയ്തു. പീപ്പിള്‍സ് പവര്‍ എന്നാണ് റെയില്‍വേ അധികൃതര്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.