ബോളിവുഡ് നടൻ സെയ്‌ഫ്‌ അലിഖാന്‌ നല്‍കിയ പദ്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു

single-img
7 August 2014

download (4)ബോളിവുഡ് നടൻ സെയ്‌ഫ്‌ അലിഖാന്‌ 2010ൽ നല്‍കിയ പദ്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. സെയ്‌ഫിനെതിരെ മുംബയ് കോടതി ക്രിമിനൽ കേസിൽ കുറ്റം ചുമത്തിയതിനെ തുടർന്നാണിത്.

 

രണ്ടു വര്‍ഷം മുന്‍പ്‌ ബിസിനസുകാരനെയും അദ്ദേഹത്തിന്റെ ഭാര്യാപിതാവിനെയും ദക്ഷിണ മുംബയിലെ നക്ഷത്ര ഹോട്ടലില്‍ വച്ച്‌ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ സെയ്‌ഫ്‌ അലി ഖാനും രണ്ടു സുഹൃത്തുക്കള്‍ക്കുമെതിരെ കോടതി കുറ്റം ചുമത്തിയിരുന്നു.

 
മറ്റുള്ളവരെ അപമാനിച്ചെന്നതാണ്‌ ഖാനെതിരെയുള്ള പ്രധാന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തകനായ എസ്.സി.അഗർവാളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മാർച്ച് 14ന് പരാതി നൽകിയത്.