വിവാദങ്ങളുടെ ഭാഗമാകാന്‍ താല്‍പര്യമില്ല; പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

single-img
7 August 2014

Priyadarshanസംവിധായകന്‍ പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ബുധനാഴ്ച രാത്രി തന്നെ രാജി കത്ത് വകുപ്പ് മന്ത്രിക്ക് കൈമാറിയതായി പ്രിയദര്‍ശന്‍ അറിയിച്ചു. അനാവശ്യമായ വിവാദങ്ങളുടെ ഭഗമാകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അക്കാഡമിയില്‍ തൃപ്തികരമായ അന്തരീക്ഷമല്ല ഉണ്ടായിരുന്നതെന്നും പ്രിയദര്‍ശന്‍ പ്രതികരിച്ചു.

ആരെങ്കിലും ചെയ്യുന്ന തെറ്റുകള്‍ക്ക് മാപ്പ് പറഞ്ഞ് മടത്തു. ഗണേഷ്‌കുമാര്‍ മന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷം പലപ്രശ്‌നങ്ങളും ഉണ്ടായി. മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ എല്ലാം പറഞ്ഞിരുന്നു. അദ്ദേഹം പ്രശ്‌നങ്ങള്‍ എല്ലാ ശ്രദ്ധാപൂര്‍വ്വം കേട്ടു. സിനിമയെക്കാളും വലിയ പല പ്രശ്‌നങ്ങളും എല്ലാ ദിവസവും കൈകര്യചെയ്യുന്ന മുഖ്യമന്ത്രിക്ക് വേണ്ട പോലെ കാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ പറ്റിയിരുന്നില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.