കാലവര്‍ഷക്കെടുതി മരിച്ചവരുടെ കുടുംബങ്ങള്‍ക്കു രണ്ടു ലക്ഷം വീതം

single-img
7 August 2014

Oommen chandy-9ലഭ്യമായ കണക്കനുസരിച്ചു സംസ്ഥാനത്തു കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 80 പേര്‍ മരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു രണ്ടു ലക്ഷം രൂപ വീതം ധനസഹായം നല്‍കും.

പൂര്‍ണമായി വീടു തകര്‍ന്ന 156 പേര്‍ക്കു രണ്ടു ലക്ഷം രൂപ വീതവും ഭാഗികമായി വീടു തകര്‍ന്ന 4,954 പേര്‍ക്ക് ആനുപാതികമായ തോതിലും ധനസഹായം വിതരണം ചെയ്യും. പ്രളയബാധിത പ്രദേശങ്ങളില്‍ ഒരാഴ്ചത്തെ സൗജന്യറേഷന്‍ അനുവദിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഒരു ദിവസത്തെ ഭക്ഷണത്തിന് അനുവദിച്ചുവന്ന തുക 35 രൂപയില്‍നിന്ന് 70 രൂപയാക്കുമെന്നും അദ്ദേഹം പറഞ്ഞു.