ഇറാക്കില്‍ നിന്നും വന്ന നഴ്‌സുമാര്‍ മാത്രമല്ല ഞങ്ങളും മനുഷ്യരാണ്: നാട്ടിലേക്കുള്ള വിമാനത്തിനായി ഡല്‍ഹി വിമാനത്താവളത്തില്‍ കാത്തിരിക്കുന്ന ലിബിയയില്‍ നിന്നെത്തിയ നഴ്‌സുമാര്‍

single-img
7 August 2014

Nursesസംസ്ഥാനസര്‍ക്കാരിനെതിരേ പരാതിയുമായി ലിബിയയില്‍ നിന്നുമെത്തിയ നഴ്‌സുമാര്‍. പുലര്‍ച്ചേ ഡല്‍ഹിയിലെത്തിയ ഇവരെ നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. മൂന്നു ദിവസം കഴിഞ്ഞേ ഇവര്‍ക്കു നാട്ടിലേക്കു മടങ്ങാനാകൂ.

ഇറാക്കില്‍ നിന്നും വന്ന നഴ്‌സുമാര്‍ മാത്രമല്ല ഞങ്ങളും മനുഷ്യരാണ്: നഴ്‌സുമാര്‍ പറയുന്നു. ഇന്നു പുലര്‍ച്ചെ രണ്ടിനാണ് നഴ്‌സുമാര്‍ ഡല്‍ഹിയിലെത്തിയത്. വിമാനടിക്കറ്റ് ശരിയാകാന്‍ മൂന്നുദിവസമെടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. അങ്ങനെയെങ്കില്‍ ഞങ്ങള്‍ക്ക് ട്രെയിന്‍ ടിക്കറ്റ് എങ്കിലും നല്‍കു: നഴ്‌സുമാര്‍ ആവശ്യപ്പെട്ടു.