മിസോറം ഗവർണർ കമലാ ബെനിവാളിനെ പദവിയിൽ നിന്നും നീക്കി

single-img
7 August 2014

downloadമിസോറം ഗവർണർ കമലാ ബെനിവാളിനെ പദവിയിൽ നിന്നും നീക്കി. പകരം മണിപ്പൂർ ഗവർണർ വി.കെ.ദുഗ്ഗലിനാണ് മിസോറമിന്റെ അധിക ചുമതല.രാഷ്ട്രപതിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഗുജറാത്ത് ഗവർണറായിരിക്കെ ലോകായുക്ത അടക്കം പല നയരൂപീകരണ വിഷയങ്ങളിൽ മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി ഇടഞ്ഞിരുന്ന വ്യക്തിയാണ് ബെനിവാൾ.

 

 

മോദി പ്രധാനമന്ത്രിയായി ഒരു മാസത്തിനകം തന്നെ ബെനിവാളിനെ മിസോറമിലേക്ക് നീക്കുകയായിരുന്നു. സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് പല ഗവർണർമാരും രാജിവച്ചെങ്കിലും ബെനിവാൾ രാജിയ്ക്ക് തയ്യാറാകാതെ മിസോറമിലേക്ക് പോകുകയായിരുന്നു.ഗവർണർ പദവി അവസാനിക്കാൻ രണ്ട് മാസം കൂടി ശേഷിക്കെയാണ് ബെനിവാളിനെ തൽസ്ഥാനത്ത് നിന്ന് നീക്കിയിരിക്കുന്നത്.