വാഹനത്തിന്റെ ഫുള്‍ബീം ലൈറ്റില്‍ കണ്ണുതുറന്നുപിടിച്ച് അഞ്ചുമിനിറ്റ് ഇരിക്കുക; രാത്രിയില്‍ എതിരെവരുന്ന വാഹനങ്ങളെ ഗൗനിക്കാതെ ലൈറ്റ് ഡിം ചെയ്യാതെ പായുന്നവര്‍ക്കുള്ള ശിക്ഷ

single-img
7 August 2014

Light

രാത്രിയില്‍ വണ്ടി ഓടിക്കുന്നവര്‍ നേരിടുന്ന വലിയൊരു പ്രശ്‌നമാണ് ഫുള്‍ബീമില്‍ ലൈറ്റിട്ടു എതിരെവരുന്ന വാഹനങ്ങള്‍. ഈ പ്രശ്‌നം നേരിടാത്ത ഡ്രൈവര്‍മാര്‍ ഉണ്ടാവില്ല. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കാണ് ഫുള്‍ബീം ലൈറ്റുകള്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നം ഉണ്ടാക്കുന്നത്. ചെറിയ വാഹനങ്ങള്‍ ഓടിക്കുന്നവരും ഇതേപ്രശ്‌നം നേരിടാറുണ്ട്.

തെക്കുകിഴക്കന്‍ ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലുള്ള ഷെന്‍സെനില്‍ എതിരെ വരുന്ന വാഹനങ്ങളെ പരിഗണിക്കാതെ ഫുള്‍ബീമില്‍ ലൈറ്റിട്ടു പായുന്നവര്‍ക്ക് അതേരീതിയില്‍ ശിക്ഷ കൊടുത്താണ് ചൈനീസ് പോലീസ് മാതൃകയായത്. വാഹനം ഓടിച്ചയാള്‍ ഫുള്‍ബീമില്‍ ലൈറ്റിട്ട വാഹനത്തിന്റെ മുന്നില്‍ ലൈറ്റിലേക്ക് നോക്കി ഏതാനും മിനിറ്റുകള്‍ ഇരിക്കുക.

ഇതോടൊപ്പം ചെറിയ സംഖ്യപിഴയായും അടക്കേണ്ടി വരും. കണ്ണടച്ചാല്‍ കനത്ത പിഴസംഖ്യയും അടക്കേണ്ടിവരും. ലൈറ്റിലേക്കു നോക്കി ഇരിക്കാന്‍ ഡ്രൈവര്‍ വിസ്സമ്മതിച്ചാല്‍ വന്‍തുക പിഴയായി അടക്കേണ്ടിവരികയും ചിലപ്പോള്‍ അവരുടെ വാഹനം പിടിച്ചെടുക്കയോ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. നിയമം പ്രാബല്യത്തില്‍ വന്നതോടെ ലൈറ്റ് ഡിം ചെയ്യാതെ പോകുന്ന െ്രെഡവര്‍മാരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് ട്രാഫിക് പോലീസ് പറഞ്ഞു.

ശിക്ഷാരീതിയെ തുടര്‍ന്ന് റോഡപകടങ്ങളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ഈ ശിക്ഷാരീതി പരക്കെ അംഗീകരിക്കപ്പെട്ടതായാണ് ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നതെന്നും ട്രാഫിക് പോലീസ് പറഞ്ഞു.