ആവശ്യമുള്ളത്ര സര്‍വീസിനു സൗകര്യമുണെ്ടന്നു കെഎസ്ആര്‍ടിസി

single-img
7 August 2014

ksrtcസംസ്ഥാനത്ത് ജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പാക്കാനുള്ള സര്‍വീസ് നടത്താന്‍ എല്ലാ സൗകര്യങ്ങളും സജ്ജമാണെന്നു കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ അറിയിച്ചു. 1,790 ബസുകള്‍ വാങ്ങാന്‍ നിശ്ചയിച്ചിട്ടുണെ്ടന്നും ഇതില്‍ 500 എണ്ണം സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ക്കായി മാറ്റിവയ്ക്കുമെന്നും കോര്‍പറേഷന്‍ സോണല്‍ ഓഫീസര്‍ ശശിധരന്‍ നായര്‍ സമര്‍പ്പിച്ച വിശദീകരണപത്രികയില്‍ പറയുന്നു. സൂപ്പര്‍ ക്ലാസ് പെര്‍മിറ്റുകള്‍ മുഴുവന്‍ ഏറ്റെടുത്ത 2013ലെ ഉത്തരവിനെ മറികടന്നു സ്വകാര്യബസുകള്‍ക്കു സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് നല്‍കാനുളള പുതിയ സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യംചെയ്തു കേരള സ്റ്റേറ്റ് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയുമായി ബന്ധപ്പെട്ടാണു വിശദീകരണം.