കെഎംഎംഎല്‍ കമ്പനിയില്‍ വീണ്ടും വാതക ചോര്‍ച്ച; ചവറയില്‍ 40 ഓളം വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

single-img
7 August 2014

KMMLകെഎംഎംഎല്‍ കമ്പനിയില്‍ വീണ്ടും വാതകം ചോര്‍്‌നനു. സമീപത്തെ സ്‌കൂളിലെ 40 ഓളം വിദ്യാര്‍ഥിനികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. ചവറ ശങ്കരമംഗലം ഗേള്‍സ് എച്ച്.എസിലെ കുട്ടികളെയാണ് ശ്വാസംമുട്ടലിനെതുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബുധനാഴ്ച ബോയ്‌സ് സ്‌കൂളിലെ 58 കുട്ടികളെ വിഷവാതകം ശ്വസിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 200 യൂണിറ്റില്‍നിന്നുള്ള ഹൈഡ്രജന്‍ സള്‍ഫൈഡാണ് ബുധനാഴ്ച ചോര്‍ന്നത്.