ഇസ്രായേലില്‍ നിന്നും ഇന്ത്യ ആയിരം കോടിയുടെ മിസൈല്‍ വാങ്ങുന്നു

single-img
7 August 2014

060608-O-999A-001ഇസ്രയേലില്‍ നിന്നും ആയിരം കോടി വിലമതിക്കുന്ന ബാരക് ഒന്ന് മിസൈല്‍ വാങ്ങാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരുങ്ങുന്നു. ിതു സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി തത്വത്തില്‍ അംഗീകാരം നല്‍കി കഴിഞ്ഞു. ഗാസാ വിഷയത്തില്‍ ഇസ്രയേലിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ വോട്ട് ചെയ്ത് രണ്ടാഴ്ചകള്‍ പിന്നിടുന്നതിന് മുമ്പാണ് ഈ ആയുധക്കച്ചവടം.

വാജ്‌പേയ് ഭരണകാലത്ത് നടന്ന 1.100 കോടി രൂപയിലെ ആയുധ ഇടപാടിലെ ക്രമക്കേടുകളെ തുടര്‍ന്ന് യുപിഎ സര്‍ക്കാര്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്ത രണ്ട് കമ്പനികളില്‍ നിന്നുമാണ് ഇപ്പോള്‍ വീണ്ടും മിസൈല്‍ വാങ്ങുന്നത്. എന്നാല്‍ നാവികസേനയുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് യുപിഎ സര്‍ക്കാര്‍ തന്നെ ഈ കമ്പനികള്‍ക്കെതിരെയുള്ള നിരോധനം പിന്നീട് നീക്കം ചെയ്തിരുന്നു.