കേരളീയര്‍ക്ക് ചിങ്ങം ഒന്നുമുതല്‍ 30 രൂപയ്ക്ക് ചപ്പാത്തിയും ചിക്കനും കഴിക്കാം

single-img
7 August 2014

ck chapatiചിങ്ങം ഒന്നുമുതല്‍ കേരളീയര്‍ക്ക് വെറും 30 രൂപയ്ക്ക് ചപ്പാത്തിയും ചിക്കനും കഴിക്കാം. തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജയലളിത ആവിഷ്‌കരിച്ച അമ്മ കാന്റീന്‍ മോഡലില്‍ ഭക്ഷണവിതരണം കേരളത്തിലെ ജയില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ചിങ്ങം 1 മുതല്‍ വന്‍ മാറ്റങ്ങളോടെ പുനരാവിഷ്‌കരിക്കുകയാണ്. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ജയില്‍ ഡി.ജി.പി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഈ തീരുമാനം.

തമിഴ്‌നാട് മോഡലില്‍ പ്രത്യേക കാന്റീന ആരംഭിക്കാതെ ജയിലുകള്‍ വഴിയുള്ള പ്രത്യേക കൗണ്ടര്‍ വഴിയാണ് ഭക്ഷണസാധനങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ചപ്പാത്തിക്കൊപ്പം ചിക്കന്‍ മുപ്പതു രൂപയ്ക്കും വെജിറ്റബിള്‍ കറിയും മുട്ടക്കറിയും 15 രൂപയ്ക്കുമാണ് വില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്.

നിലവില്‍ പ്രതിവര്‍ഷം 8 കോടിയോളം രൂപ ഭക്ഷണവില്‍പ്പനയിലൂടെ ജയില്‍ വകുപ്പിന് ലാഭം കിട്ടുന്നുണ്ട്. വിപണി വിലയുടെ നാലിലൊന്നു മാത്രം ഈടാക്കുമ്പോഴാണിത്.