പാറക്വാറി പൂട്ടല്‍ ഉത്തരവിനു സ്റ്റേ

single-img
7 August 2014

high courtസംസ്ഥാനത്തെ പാരിസ്ഥിതിക അനുമതിയില്ലാത്ത പാറമടകള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസില്‍ കോടതി പിന്നീടു വിശദമായ വാദം കേള്‍ക്കും. പാരിസ്ഥിതിക അനുമതിയില്ലാത്ത ഖനന ലൈസന്‍സുകള്‍ റദ്ദാക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാന ജിയോളജി വകുപ്പ് ഡയറക്ടര്‍ പാറമടകള്‍ അടച്ചുപൂട്ടുന്നതിനു നിര്‍ദേശം നല്‍കിയിരുന്നത്.