വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങിയാല്‍ സര്‍ക്കാര്‍ വേറെ വഴി നോക്കും; പുതിയ പ്ലസ്ടു ബാച്ചുകളിലേക്ക് പ്രവേശനം നടത്തില്ലെന്ന എന്‍എസ്എസിന്റെ നിലപാടിന് വിദ്യാഭ്യാസമന്ത്രിയുടെ മറുപടി

single-img
7 August 2014

abdurabb1സംസ്ഥാനത്ത് പുതിയ പ്ലസ്ടു ബാച്ചുകളിലേക്ക് പ്രവേശനം നടത്തില്ലെന്ന എന്‍എസ്എസിന്റെ നിലപാടിന് വിദ്യാഭ്യാസമന്ത്രിയുടെ മറുപടി. പുതിയ ബാച്ചുകളില്‍ ക്ലാസുകള്‍ തുടങ്ങാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും വിദ്യാര്‍ഥികളുടെ പഠനം മുടങ്ങിയാല്‍ സര്‍ക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്നും മന്ത്രി പി.കെ. അബ്ദുറബ് പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതുതായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ബാച്ചുകളിലും ഈ വര്‍ഷം വിദ്യാര്‍ഥികളുടെ പ്രവേശനം നടത്തില്ലെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ബുധനാഴ്ച പറഞ്ഞത്.