2022 ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ച തീരുമാനം അസംബന്ധം: ഗാരി ലിനേക്കര്‍

single-img
7 August 2014

Gary-Lineker_1ലണ്ടന്‍:  2022 ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതിനെതിരെ മുന്‍ ഇംഗ്ലീഷ് താരം ഗാരി ലിനേക്കര്‍ രംഗത്തുവന്നു. ഫിഫ അഴിമതിക്ക് വഴിയൊരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലോകകപ്പ് വേദി ലഭിക്കാനുള്ള ഏക പോംവഴി ക്രമംവിട്ട നടപടികളാണെന്നും ലിനേക്കര്‍ പറഞ്ഞു. 2018ലെ ലോകകപ്പ് വേദിക്കുവേണ്ടി ശ്രമിച്ച ഇംഗ്ലീഷ് സംഘത്തിലെ അംഗമായിരുന്നു ലിനേക്കര്‍. റഷ്യക്കാണ് വേദി അനുവദിച്ചുകിട്ടിയത്.

വേദിക്കുവേണ്ടി കാമ്പയിന്‍ നടത്തുമ്പോള്‍ തന്നെ ഫിഫ അടുത്ത വേദി ഉറപ്പിച്ചുകഴിഞ്ഞതായി താന്‍ ഡേവിഡ് ബെക്കാമിനോട് പറഞ്ഞിരുന്നതായും ലിനേക്കര്‍ പറഞ്ഞു. ഫിഫയുടെ ഉന്നതതലത്തില്‍ നടുക്കുന്ന ഈ അഴിമതി ശരിക്കും അസഹ്യമാണ്. ഏകാധിപതിയെപ്പോലെയാണ് ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്റര്‍ കാര്യങ്ങള്‍ നടത്തി കൊണ്ടുപോകുന്നത്.

ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് ലോകകപ്പ് പോകുന്നതില്‍ താന്‍ എതിരല്ലെന്നും എന്നാല്‍, വേനല്‍ക്കാലത്ത് അസഹ്യമായ ചൂടായിരിക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നുവെന്നും ലിനേക്കര്‍ അഭിപ്രായപ്പെട്ടു.

‘ഫിഫയുടെ അഴിമതിയെ തടയാനുള്ള വഴി അതിനെതിരെ ശിരസ്സുയര്‍ത്തിപ്പിടിച്ചുനിന്ന് ഞങ്ങള്‍ നിങ്ങളുടെ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നില്ല എന്ന് പറയുകയാണ്. എന്നാല്‍, അത് നടക്കുമെന്ന് തോന്നുന്നില്ല’-ലിനേക്കര്‍ പറഞ്ഞു.