ഇന്ത്യയെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് ക്യപ്റ്റൻ മൈക്കിൽ വോന്റെ ട്വീറ്റ്

single-img
7 August 2014

Screen Shot 08-07-14 at 05.40 PMമാഞ്ചസ്റ്റര്‍ :  ഇംഗ്ലണ്ടിനെതിരെ  മാഞ്ചസ്റ്ററില്‍  നടക്കുന്ന നാലാമത്തെ  ക്രിക്കറ്റ്‌ ടെസ്റ്റില്‍ ഇന്ത്യയുടെ ദയനീയ തുടക്കത്തെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് ക്യപ്റ്റൻ മൈക്കിൽ വോന്റെ ട്വീറ്റ്. ഇന്ത്യ തങ്ങളുടെ ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ റിവ്യൂ അവശ്യപ്പെട്ടു എന്നാണ് ട്വീറ്റ്. വോന് പരിഹസിക്കാനുണ്ടായ കാരണം മത്സരം തുടങ്ങി 8 റണ്ണിനിടെ ഇന്ത്യയുടെ 4 വിക്കറ്റ് വീണിരുന്നു. തുടർന്നുള്ള ട്വീറ്റ് ഇന്ത്യ 50 റണ്ണിന് മുകളിൽ സ്കോർ ചെയ്യില്ലാ എന്നതായിരുന്നു. എന്തായായും ഈ പരമ്പര തീ പാറും എന്നതിന് സംശയമില്ല. ചുരുങ്ങിയത് ഇംഗ്ലണ്ടിന്റെ വിജയത്തിൽ കുറഞ്ഞൊന്നും വോന് ആഗ്രഹിക്കുന്നില്ല.