പാകിസ്ഥാന്‍ യുവതി തന്റെ നഗ്നചിത്രങ്ങള്‍ കാട്ടി ഇന്ത്യന്‍ സൈനീകരഹസ്യങ്ങള്‍ കൈക്കലാക്കി; ഭടന്‍ പിടിയിലായി

single-img
7 August 2014

Army-personnel-arrested-for-passing-ന്യൂഡെല്‍ഹി : പാകിസ്താന്‍ യുവതിയുടെ നഗ്നചിത്രത്തില്‍ മതിമറന്ന് ഇന്ത്യയുടെ സൈനികരഹസ്യങ്ങള്‍ ചോര്‍ത്തി നൽകിയതിന്റെ പേരില്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ പിടിയിലായി .സെക്കന്തരാബാദ് കന്‍റ്റോണ്മെന്റിലെ ഇ.എം.ഇ യൂണിറ്റില്‍ ക്ലർക്കായി ജോലിനോക്കുന്ന  പശ്ചിമ ബംഗാള്‍ സ്വദേശി പതന്‍ കുമാര്‍ പോഡാര്‍ ആണ്  സൈനികരഹസ്യങ്ങള്‍ ചോര്‍ത്തിയതിന്റെ പേരില്‍ പിടിയിലായത്.

രാത്രി കാലങ്ങളില്‍ പതന്‍ കുമാര്‍ ആവശ്യമില്ലതെ അധികസമയം ജോലിനോക്കുന്നതില്‍ സംശയം തോന്നിയ സൈനിക ഉദ്യോഗസ്ഥര്‍ ഇയാളെ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു . ഇയാളുടെ ലാപ്ടോപ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഫേസ്ബുക്കിലൂടെ  ഇന്ത്യയുടെ പലസൈനിക നിക്കങ്ങളും ഇയാള്‍ ഒരു പാക്കിസ്ഥാന്‍ യുവതിക്ക് കൈമറിയിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു .പ്രത്യുപകാരമായി ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ യുവതി പണം നിക്ഷേപിച്ചതായും തന്റെ പല നഗ്ന ചിത്രങ്ങളും ഭടനുമായി പങ്കുവച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി .അനുഷ്കാ അഗര്‍വാല്‍ എന്ന് പ്രൊഫൈലില്‍ പേരിട്ടിട്ടുള്ളയുവതി  പാകിസ്ഥാനിലെ ഐ.എസ്.ഐ. ഉദ്യോഗസ്ഥയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യദ്രോഹം  ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍  തുടങ്ങിയ കുറ്റം ചുമത്ത പെട്ട പതന്‍ കുമാര്‍ ഇപ്പോള്‍  ഹൈദ്രാബാദിലെ ക്രൈം ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥരുടെ വിചാരണാ തടങ്കലിലാണ്.