എൽ.ഡി.എഫിലേക്ക് ഇപ്പോൾ ആളെ വലിച്ചു കയറ്റേണ്ട ആവശ്യമില്ലെന്ന് വി.എസ്.

single-img
6 August 2014

download (2)എൽ.ഡി.എഫിലേക്ക് ഇപ്പോൾ ആളെ വലിച്ചു കയറ്റേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ . യു.ഡി.എഫിൽ നിന്ന് അഞ്ചോ എട്ടോ അംഗങ്ങളെ ഇപ്പോൾ എടുക്കേണ്ടതില്ല എന്നും ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും ഓഫറുമായി വന്നാൽ അപ്പോൾ ആലോചിക്കാമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

കെ.എം.മാണിയും കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തിയ കാര്യം അറിയില്ല എന്നും അദ്ദേഹം പറഞ്ഞു . അനധികൃത കൈയേറ്റങ്ങൾ തിരിച്ചു പിടിക്കാൻ സർക്കാർ തയ്യാറാവണമെന്നും വി.എസ് ആവശ്യപ്പെട്ടു.