സൂപ്പർ ക്ളാസ് സർവീസുകൾ ഏറ്റെടുക്കുമെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ

single-img
6 August 2014

download (3)സൂപ്പർ ക്ളാസ് സർവീസുകൾ ഏറ്റെടുക്കുമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. 1790 പുതിയ ബസുകൾ ഉടൻ വാങ്ങും എന്നും ബസുകൾ വാങ്ങുന്ന മുറയ്ക്ക് സർവീസുകൾ ഏറ്റെടുക്കുമെന്നും കെ.എസ്.ആർ.ടി.സി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഇതുവരെ 43 സർവീസുകൾ ഏറ്റെടുത്തിട്ടുണ്ട് എന്നും കെ.എസ്.ആർ.ടി.സി സത്യവാങ്മൂലത്തിൽ പറയുന്നു.സൂപ്പർക്ളാസ് സർവീസ് ഏറ്റെടുക്കുന്നതിനെതിരെ സ്വകാര്യ ബസ് ഉടമകൾ സമർപ്പിച്ച ഹർജിയിന്മേലാണ് കെ.എസ്.ആർ.ടി.സി നിലപാട് അറിയിച്ചത്.