പ്ളാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കാൽ കുടങ്ങിയ ആളെ രക്ഷിക്കാൻ യാത്രക്കാർ ട്രെയിൻ തള്ളി ഉയർത്തി

single-img
6 August 2014

train 1പ്ളാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കാൽ കുടങ്ങിയ ആളെ രക്ഷിക്കാൻ ആസ്ട്രേലിയയിലെ പെർത്തിൽ യാത്രക്കാർ ട്രെയിൻ തള്ളി ഉയർത്തി. തിരക്കേറിയ സമയത്ത് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരന്റെ കാൽ പ്ളാറ്റ്ഫോമിനും ബോഗിക്കും ഇടയിലെ ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങുകയായിരുന്നു.

 
യാത്രക്കാരൻ വേദന കൊണ്ട് പുളയുന്നത് കണ്ടവർ വിവരം ട്രെയിനിന്റെ ഡ്രൈവറെ അറിയിച്ചു. ട്രെയിൻ അനങ്ങില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം നൂറോളം വരുന്ന മറ്റ് യാത്രക്കാരും റെയിൽവേ ഉദ്യോഗസ്ഥരും ഒറ്റ വരിയായി നിന്ന് 10,​000 ടൺ ഭാരം വരുന്ന ട്രെയിനിനെ വശത്തേക്ക് തള്ളി ഉയർത്താൻ തുടങ്ങി. ട്രെയിനിന്റെ ബോഗി ഉയരാൻ തുടങ്ങിയപ്പോൾ യാത്രക്കാരൻ കാൽ സാവധാനം പുറത്തേക്ക് എടുത്തു.

 

train
യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആംബുലൻസും മറ്റ് സന്നാഹങ്ങളും എത്തിച്ചിരുന്നു.യാത്രക്കാരന്റെ കാലിന് സാരമായ പരിക്കുകളൊന്നും ഇല്ലെന്ന് അധികൃതർ അറിയിച്ചു. സ്റ്റെർലിംഗ് സ്റ്റേഷനിൽ പ്രാദേശിക സമയം രാവിലെ 8.30നായിരുന്നു അപകടം.