മുഖ്യമന്ത്രിയാകാന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മാണി

single-img
6 August 2014

km mani 3_0_1_0_0ഇടതുപക്ഷവുമായി സഹകരിക്കാന്‍ ആലോചിക്കുന്നുവെന്ന പ്രചാരണം നിഷേധിച്ച് ധനമന്ത്രി കെ.എം. മാണി രംഗത്ത്.മുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും മാണി പറഞ്ഞു.കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയെന്നാണ് ചിലരൊക്കെ പറയുന്നത്. അങ്ങനെയൊരു സംഭവമേയില്ല. കോടിയേരിയെ നിയമസഭയില്‍വെച്ച് കണ്ടിട്ടുണ്ട്. അദ്ദേഹവുമായി ഒരു രഹസ്യചര്‍ച്ചയും താന്‍ നടത്തിയിട്ടില്ല.’- മാണി പറഞ്ഞു.

 

യു. ഡി.എഫ് വിടുമോയെന്ന ചോദ്യത്തിന് അത്തരമൊരു ചോദ്യം തന്നെ പ്രസക്തമല്ലെന്നാണു മാണി പറഞ്ഞത്

അതേസമയം കെ.എം. മാണി മുഖ്യമന്ത്രിയാകണമെന്നയാവശ്യം കേരളാ കോണ്‍ഗ്രസിനുള്ളിലും യൂത്ത് ഫ്രണ്ടിലും ശക്തമായി ഉയർന്ന് വന്നിട്ടുണ്ട്