പത്മനാഭസ്വാമി ക്ഷേത്രം കേസ്:ഗോപാല്‍ സുബ്രഹ്മണ്യം തുടര്‍ന്നും ഹാജരാകണമെന്ന് സുപ്രിംകോടതി

single-img
6 August 2014

Gopal (1)പത്മനാഭ സ്വാമി ക്ഷേത്രം കേസില്‍ ആമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് പിന്‍മാറിയത് പുനഃപരിശോധിക്കണമെന്ന് ഗോപാല്‍ സുബ്രഹ്മണ്യത്തോട് സുപ്രിംകോടതി. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് വസ്തുതാപരമെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

ഗോപാല്‍ സുബ്രഹ്മണ്യത്തോട് തുടര്‍ന്നും ഹാജരാകണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടു

ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തിലെ രാജഭരണം അവസാനിച്ചത്. ക്ഷേത്രത്തില്‍ താത്കാലികഭരണ സമിതി രൂപീകരിച്ചത് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.

ഗോപാല്‍ സുബ്രഹ്മണ്യത്തിനെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നതില്‍ നിന്ന് തിരുവിതാംകൂര്‍ രാജകുടുംബത്തെ സുപ്രിംകോടതി വിലക്കി. വിനോദ് റായിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കക്ഷികള്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി.

അതേസമയം ഗോപാല്‍ സുബ്രഹ്മണ്യം അസത്യം പ്രചരിപ്പിക്കുന്നുവെന്ന് രാജകുടുംബം കോടതിയെ അറിയിച്ചു.