മുണ്ട് സംരക്ഷിക്കുവാനുള്ള ബില്ല് തമിഴ്‌നാട് നിയമസഭയില്‍ അവതരിപ്പിച്ചു.

single-img
6 August 2014

M_Id_407509_Jayalalithaക്ലബുകളിലും മറ്റിടങ്ങളിലും മുണ്ടുടുത്തവരെ വിലക്കിയാല്‍ ഒരു വര്‍ഷം തടവ് 25000 രൂപ പിഴയും നിര്‍ദേശിക്കുന്ന ബില്‍ തമിഴ്‌നാട് നിയമസഭയില്‍ അവതരിപ്പിച്ചു.ചെന്നൈയിലെ ക്ലബില്‍ ജഡ്ജിയ്ക്ക് മുണ്ടുടുത്ത് ചെന്നതിന് പ്രവേശനം നിഷേധിച്ച സംഭവത്തെ തുടര്‍ന്നാണ് ഈ നടപടി. 25000രൂപയുടെ നഷ്ടപരിഹാരവും തടവും നിര്‍ദേശിച്ചുള്ള ബില്ല് മുഖ്യമന്ത്രി ജയലളിതയാണ് അവതരിപ്പിച്ചത്.

കഴിഞ്ഞ മാസമാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായ ഹരിപരാന്തമനെ മുണ്ടുടുത്ത് ചെന്നതിന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ക്ലബ് പ്രവേശനം നിഷേധിച്ചത്. സംഭവത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം ഉയർന്ന് വന്നിരുന്നു