തിരുച്ചിറപ്പള്ളിയില്‍ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടു

single-img
6 August 2014

fireതിരുച്ചിറപ്പള്ളി : തിരുച്ചിറപ്പള്ളിയിലെ രാജീവ് ഗാന്ധി നഗറിനടുത്ത് വീടിനു തീപിടിച്ചതില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടു . ബുധനാഴ്ച്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. വീടിലെ താമസക്കാരായ മുരുഗനും(37) ,ചിത്രയും(32) , ഇവരുടെ മക്കളായ കവിപ്രിയ (8) , ദേവിപ്രിയ (5)എന്നിവരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൂത്തമകളായ ധനപ്രിയ അപകടമുണ്ടായ സമയത്ത് പുറത്തായതിനാല്‍ രക്ഷപ്പെടുകയായിരുന്നു.

വീട്ടൂകാര്‍ വളര്‍ത്തിയിരുന്ന നാലു പശുക്കളും അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തീയണക്കാന്‍ നാട്ടുകാര്‍ പരിശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു . അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ശവശരീരം തിരുച്ചിറപള്ളിയിലെ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു നല്‍കിയിട്ടുണ്ട്.