ഓട്ടോയില്‍ തട്ടി കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയ യുവതിയുടെ നില അതീവ ഗുരുതരം

single-img
6 August 2014

TCS_employee_jumps_from_auto_360ഓട്ടോറിക്ഷയില്‍ തട്ടികൊണ്ടു പോകാനുള്ള ശ്രമത്തിനിടയില്‍ പുറത്തേക്ക് ചാടി രക്ഷപെടാൻ ശ്രമിച്ച യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. മുബൈയിലെ ടാറ്റ കണ്‍സള്‍ട്ടിങ്ങ് സര്‍വ്വീസിലെ ജീവനക്കാരിയായ 24കാരി സ്വപ്നാലി ലന്റായുടെ ആരോഗ്യസ്ഥിതിയാണു ഗുരുതരമായി തുടരുന്നത്

മുബൈയിലാണു സംഭവം.ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുവാന്‍ ഓട്ടോ വിളിച്ച യുവതിയെയും കൊണ്ട് ഓട്ടോ ഡ്രൈവര്‍ തെറ്റായ വഴിയിലൂടെ കൊണ്ടുപോകുകയായിരുന്നു.യുവതി ബഹളം വച്ചെങ്കിലും ഓട്ടോ ഡ്രൈവര്‍ വണ്ടി നിര്‍ത്തിയില്ല തുടര്‍ന്നാണ് രക്ഷപെടാനായി ഇവര്‍ പുറത്തേക്ക് എടുത്തു ചാടിയത്

സംഭവത്തിൽ കുറ്റക്കാരനെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല.