എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.

single-img
6 August 2014

20TVKZABVP_G8059UT_1149884fപ്ലസ്ടു അഴിമതിയില്‍ പ്രതിഷേധിച്ച് എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. സമരക്കാരെ തടയാന്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറിച്ച് തള്ളിക്കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് പോലീസ് ലാത്തിവീശിയത്. സമരക്കാര്‍ പോലീസിനു നേരെ കല്ലേറ് നടത്തി. പോലീസ് വാഹനത്തിന്റെ ചില്ലുകളും കല്ലേറില്‍ തകര്‍ന്നു.

പ്ലസ്ടു ബാച്ച് അനുവദിച്ചതിലെ അഴിമതി അന്വേഷിക്കുക, വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് എബിവിപി സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയത്.