പ്രശ്നപരിഹാരത്തിനായി വന്ന സിദ്ധന്‍ വീട്ടമ്മയുമായി ഒളിച്ചോടി ; സിദ്ധനും വീട്ടമ്മയും പോലീസ് പിടിയില്‍

single-img
6 August 2014

xSWAMI.jpg.pagespeed.ic.pVz6UBLUkQഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ പ്രശ്നപരിഹാരത്തിനായി വീട്ടില്‍ വന്ന് വീട്ടമ്മയുമായി ഒളിച്ചോടിയ വ്യാജസിദ്ധനും വീട്ടമ്മയും പോലീസ് പിടിയിലായി . ഭര്‍ത്താവിന്റെ ബിസ്സിനസ്സിലെ പുരോഗതിയും വീട്ടിലെ സമ്പത്തികപ്രശ്നവും പരിഹരിക്കാമെന്നേറ്റ് വീട്ടിലെത്തിയ സിദ്ധന്‍ വീട്ടമ്മയുമായി അടുപ്പത്തിലാവുകയായിരുന്നു. വീട്ടമ്മയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരിങ്ങാലക്കുട സ്റ്റേഷന്‍ എസ്.ഐ . എം. ജിജോയുടെ നേതിര്‍ത്വത്തിലുള്ള അന്വേഷണസംഘം ഇവരെ മലപ്പുറത്തെ ഒരു വാടകവീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു.

ഇരിങ്ങാലക്കുട സ്വദേശിനിയും ഒരു കുട്ടിയുടെ അമ്മകൂടിയായ വീട്ടമ്മയും , പാലക്കാട് ആലത്തൂര്‍ പ്രദേശത്തെ ‘ഗുരുജി‘ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമീര്‍ അലി (40)യുമാണ് പോലീസ് പീടിയിലായത്. യുവതിയുടെ ഭര്‍ത്താവ് തന്നെയാണു സുഹൃത്ത് മ്ഖുന ഗുരുജിയെന്നു വിശേഷിപ്പിക്കുന്ന സിദ്ധനെ പ്രശ്നപരിഹാരത്തിനായി വീട്ടിലെത്തിക്കുന്നത്. എന്നാല്‍ പിന്നീട് ഭര്‍ത്താവിനൊപ്പം താമസിച്ചാല്‍ ദോഷമാണെന്നും വേറെ വിവാഹം കഴിക്കമെന്നും യുവതിയെ പറഞ്ഞ് പ്രലോഭിപ്പിച്ച് ഇയ്യാള്‍ യുവതിയുമായി ഒളിച്ചോടുകയായിരുന്നു

ഇരിങ്ങാലക്കുട പോലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
കെട്ടിട നിര്‍മാണ തൊഴിലാളിയായ അമീര്‍ അലിക്ക് വിവാഹം കഴിഞ്ഞ് നാല് കുട്ടികളുണ്ട്. എന്നാല്‍ ഇയാള്‍ ഇപ്പോള്‍ വീട്ടുകാരുമായി അടുപ്പത്തിലല്ലെന്നാണ് പോലീസ് പറയുന്നത്. ആലത്തൂര്‍ സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മറ്റൊരു പീഡനക്കേസ്സുകൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറയുന്നു.