ലിബിയയില്‍ നിന്ന് 10 നഴ്സുമാര്‍ കൂടി നാട്ടിലെത്തി

single-img
6 August 2014

kerala-nurses-back-from-libyaകൊച്ചി : ആഭ്യന്തരകലാപം രൂക്ഷമായ ലിബിയയില്‍ നിന്ന് 10 നഴ്‌സുമാര്‍ കൂടി  ബുധനാഴ്ച്ച നാട്ടില്‍ തിരിച്ചെത്തി. ലിബിയയില്‍ നിന്ന് റോഡുമാര്‍ഗം ടുണീഷ്യയിലെത്തി അവിടെ നിന്ന് ചൊവ്വാഴ്ച രാത്രി ദുബായിലെത്തിയ നഴ്‌സുമാരെ എമിറേറ്റ്‌സ് വിമാനത്തില്‍  രാവിലെ 9 മണിയോടെ നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തിച്ചു.  കേന്ദ്രസര്‍ക്കാരാണ് ഇവര്‍ക്കുള്ള വിമാനടിക്കറ്റുകള്‍ നല്‍കിയത്.

ചൊവ്വാഴ്ച 44 മലയാളികള്‍ ഉള്‍പ്പടെ 47 നഴ്‌സുമാര്‍ ലിബിയയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയിരുന്നു.