ഒന്നരവയസ്സുകാരനെ കോഴി കൊത്തി;സംഭവത്തിൽ വധശ്രമത്തിനു കേസ്

single-img
6 August 2014

nr9iqleഓയൂർ:മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരനെ കോഴി കൊത്തി മുറിവേല്‍പ്പിച്ചു.സംഭവത്തിൽ ഉടമസ്ഥനെതിരെ വധശ്രമത്തിനു കേസ്.അമ്പലംകുന്ന് വാളിയോട് പോസ്റ്റ് ഓഫീസ് ജംഗ്ഷനു സമീപം ജയമന്ദിരത്തില്‍ ജലജയുടെ മകന്‍ ആദിത്യനാണ് കോഴിയുടെ ആക്രമണത്തിനിരയായത്. പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍ വീട്ടുകാരന്‍ അജിത് വിലാസത്തില്‍ ജഗദീശനാണു പ്രതി

ഉടമസ്ഥനായ ജഗദീശന്‍ പ്രത്യേകശബ്ദം ഉണ്ടാക്കിയാല്‍ കോഴികള്‍ ആക്രമണം തുടങ്ങുമെന്നാണു നാട്ടുകാർ പറയുന്നത്. മുറ്റത്തുനിന്ന കുഞ്ഞിന്റെ അടുത്തേയ്ക്ക് കോഴി ചെന്നപ്പോള്‍ ജഗദീശന്‍ പ്രത്യേക ശബ്ദം ഉണ്ടാക്കി ഉടന്‍ തന്നെ കോഴി കുഞ്ഞിന്റെ കവിളിലും കീഴ്ത്താടിയിലും കരഞ്ഞ കുഞ്ഞിന്റെ വായ്ക്കകത്തും വരെ കൊത്തി മുറിവേല്‍പ്പിച്ചു എന്നാണു പരാതി

എന്തായാലും കോഴി കാരണം വധ ശ്രമത്തിനു സ്റ്റേഷനിൽ കയറേണ്ടി വന്നതിനാൽ കോഴിയെ ഉടമസ്ഥൻ ഇപ്പോൾ തട്ടിയതായാണു പറയുന്നത്