വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനിയറിംഗ് കോളജിന്റെ മറവില്‍ നടക്കുന്ന കൈയേറ്റം നിയമവിരുദ്ധമെന്ന് വിഎസ്

single-img
5 August 2014

vsകറ്റാനം കട്ടച്ചിറയില്‍ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനിയറിംഗ് കോളജിന്റെ മറവില്‍ നടക്കുന്ന ഭൂമി കൈയേറ്റം നിയമവിരുദ്ധമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. കട്ടച്ചിറയിലെ ഭൂമി സന്ദര്‍ശിച്ചശേഷം ഭരണിക്കാവില്‍ മുന്‍ എംഎല്‍എ വി. കേശവന്റെ പത്താം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം ഭരണിക്കാവ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോളജിന് അഞ്ചേക്കര്‍ ഭൂമി ആവശ്യത്തിനുണ്ടായിട്ടും 28 ഏക്കറോളം ഭൂമി പലരില്‍നിന്നും കുറഞ്ഞ വിലയ്ക്കു വാങ്ങി. മതില്‍കെട്ടി അടച്ചു പൊതുവഴി ഇല്ലാതാക്കിയുള്ള നിയമവിരുദ്ധ നടപടി അനുവദിക്കാനാവില്ല. ഇതിനെതിരേ കൃഷിക്കാരും കര്‍ഷക തൊഴിലാളികളും പാവപ്പെട്ട ജനവിഭാഗവും ഉള്‍പ്പടെ പതിനായിരങ്ങള്‍ അണിനിരക്കണമെന്നും സംഘടിത സമരംകൊണ്ടു നിയമവിരുദ്ധ നടപടിക്കെതിരേ ഉജ്ജ്വലപോരാട്ടം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.