അമേരിക്കയില്‍ സിക്ക് വംശജരുടെ പ്രതിഷേധം

single-img
5 August 2014

Sikh-youth-in-the-United-Statesന്യൂയോര്‍ക്ക് : വംശീയാമായി  അമേരിക്കയില്‍ സിക്ക് വംശജനെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട്   അമേരിക്കന്‍ സിക്ക് സംഘനയായ  എന്‍.എ.പി.എ. പ്രതിക്ഷേധ ജാഥ നടത്തി . കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് നിവാസിയായ സന്ധീപ് സിങ്ങിനെ(29) വംശീയപരമായി  അമേരിക്കയില്‍ ആക്രമിക്കപ്പെട്ടിരുന്നു . തന്നെ ഇടിച്ച ട്രക്ക് ഡ്രൈവറോട് വിശദീകരണം ചോദിച്ചപ്പോള്‍ വംശീയമായി അധിക്ഷേപിച്ച് 10 മീറ്ററോളം ട്രക്കില്‍ വലിച്ചിഴക്കുകയായിരുന്നു.

ഇതില്‍ ഗുരുതരമായി പരിക്കേറ്റ സന്ധീപ് സിംങ്ങ് ന്യൂയോര്‍ക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സന്ധീപ് സിംങ്ങിന് നീതി നടപ്പാക്കണമെന്നും അമേരിക്കയിലെ സിക്ക് വംശജര്‍ക്ക് സംരക്ഷണമേര്‍പ്പെടുത്തണമെന്നും അവര്‍ക്കുനേരെ തുടരുന്ന അതിക്രമണം അവസാനിപ്പിക്കണമെന്നും ആവശ്യമുന്നയിച്ചുകൊണ്ട് എന്‍.എ.പി.എ. നിര്‍വ്വഹണാധികാരി  സത്നം സിങ്ങ് ചഹാല്‍ സാമാജികനായ ഗാരമെന്‍ഡിയോട്  ഔദ്യോഗിക പ്രസ്‌താവന നടത്തിയിട്ടുണ്ട്.

കഴിഞ്ഞ 2012 ഓഗസ്റ്റില്‍ അമേരിക്കയിലെ ഓക്ക് ക്രീക്കില്‍ വച്ച് വംശീയ ആക്രമണത്തിൽ 6 സിക്കുകാര്‍ കൊല്ലപ്പെട്ടിരുന്നു.