സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ടീമില്‍

single-img
5 August 2014

images (2)മലയാളി താരം സഞ്ജു വി സാംസണ്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥാനം പിടിച്ചു. പേസ് ബൗളര്‍മാരായിരുന്ന ടിനു യോഹന്നാനും എസ്. ശ്രീശാന്തിനും ശേഷം ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തുന്ന ആദ്യ മലയാളി താരമാണ് സഞ്ജു. ഇംഗ്ലണ്ടിനെതിരായ അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി-20 മത്സരവുമാണ് ഇന്ത്യ കളിക്കുന്നത് .

 

തിരുവനന്തപുരം മാർഇവാനിയോസ് കോളേജിലെ വിദ്യാർത്ഥിയാണ് സഞ്ജു സാംസൺ.അതേസമയം ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് സഞ്ജു വി. സാംസൺ. വിഴിഞ്ഞത്തെ വസതിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു.

 

പതിനേഴംഗ ടീമിനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഓസ്ട്രേലിയയില്‍ നടന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ ടോപ്സ്കോറര്‍ സഞ്ജുവായിരുന്നു.ടീം: ധോണി(ക്യാപ്റ്റന്‍), വിരാട് കൊഹ്‌ലി, ഷീഖര്‍ ധവാന്‍, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, സ്റ്റുവര്‍ട്ട് ബിന്നി, ഭുവനേശ്വര്‍കുമാര്‍, മുഹമ്മദ് ഷാമി, മോഹിത് ശര്‍മ, അംബാട്ടി റായിഡു, ഉമേഷ് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, സഞ്ജു സാംസണ്‍, കരണ്‍ ശര്‍മ

 

.