യു.ഡി.എഫില്‍ ചേര്‍ന്ന തീരുമാനം പുനഃപരിശോധിച്ച് എത്രയുംവേഗം എല്‍.ഡി.എഫിലേക്ക് മടങ്ങണമെന്ന് ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റിയോട് കേന്ദ്രകമ്മിറ്റി

single-img
5 August 2014

rsp-party-national-secretary-prof-t-j-chandrachoodan-and-tamilnadu-state-convener-dr-a-ravindranath-kennedy-m-dacu-attended-the-tamilnadu-state-organaisers-committee-meeting-held-a22യുഡിഎഫിന്റെ ഭാഗമായി മാറിയ തീരുമാനം പുനഃപരിശോധിക്കണമെന്നും എത്രയും വേഗം ഇടതുമുന്നണിയിലേക്കു മടങ്ങണമെന്നും ആര്‍എസ്പി സംസ്ഥാന നേതൃത്വത്തിനു കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്തു ചേര്‍ന്ന പാര്‍ട്ടിയുടെ കേന്ദ്ര സെക്രട്ടേറിയറ്റ്, കേന്ദ്ര കമ്മിറ്റി യോഗങ്ങളിലാണ് ഇടതുമുന്നണി വിട്ട പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം തള്ളിയത്.

കേന്ദ്ര സെക്രട്ടേറിയറ്റില്‍ നടന്ന ചര്‍ച്ചകള്‍ക്കു നേരേ വിപരീതമായ തീരുമാനമാണു രണ്ടു ദിവസം ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടായത്. അടുത്ത വര്‍ഷം ഏപ്രിലില്‍ ചേരുന്ന പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തിനു മുമ്പു തെറ്റു തിരുത്തണമെന്നാണു കേന്ദ്ര കമ്മിറ്റി നല്‍കിയിരിക്കുന്ന നിര്‍ദേശം.

വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെയാണു പാര്‍ട്ടി സംസ്ഥാന ഘടകം ഇടതുമുന്നണി വിട്ടതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തെ ശരിയായ രീതിയില്‍ നയിക്കാന്‍ ദേശീയ സെക്രട്ടറിയായ ടി.ജെ. ചന്ദ്രചൂഡനും സാധിച്ചില്ല എന്നും ദേശീയ നേതൃത്വം കുറ്റപ്പെടുത്തി.