പെണ്‍മക്കളുള്ള വീട്ടില്‍ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്നവര്‍ക്ക് ഇതൊരു പാഠമാകട്ടെ; മദ്യലഹരിയില്‍ പതിനാറുകാരിയെ പിതാവും സുഹൃത്തുക്കളും പീഡിപ്പിച്ചു

single-img
5 August 2014

8208_minor-girl-rape2993മദ്യലഹരിയില്‍ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പിതാവിന്റെ സുഹൃത്ത് നൂറനാട് പടനിലം സ്വദേശി മനോഹരന്‍(30) ആണ് അറസ്റ്റിലായത്. പിതാവും സുഹൃത്ത് സത്യനും ഒളിവിലാണ്.

നെടുവത്തൂര്‍ കിള്ളൂര്‍ സ്വദേശിയായ പതിനാറുകാരി പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. റബര്‍ ടാപ്പിംഗ് തൊഴിലാളികളായ പെണ്‍കുട്ടിയുടെ പിതാവും രണ്ട് സുഹൃത്തുക്കളും വീട്ടിലെത്തി മദ്യപിച്ച ശേഷം മൂന്നുപേരും പീഡിപ്പിച്ചുവന്നതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അറസ്റ്റിലായ മനോഹരനെ ചോദ്യം ചെയ്തു വരുന്നു.