റോഡിലെ കുഴി മൂടാനുള്ള മെറ്റില്‍ പോലും കിട്ടാനില്ലെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്

single-img
5 August 2014

16TH_IBRAHIMN_659595eഹരിത ട്രൈബ്യൂണലിന്റെ പരിസ്ഥിതി ക്ലിയറന്‍സ് ലഭിക്കാത്ത ക്വാറികള്‍ അടച്ചുപൂട്ടണമെന്ന വിധി നിര്‍മാണ മേഖലയെ സ്തംഭിപ്പിച്ചെന്നു പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. ഒരു കുഴി മൂടാനുള്ള മെറ്റില്‍ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. വിധിയില്‍ സാവകാശം വേണമെന്ന ക്വാറി ഉടമകളുടെ ആവശ്യത്തെ പിന്താങ്ങുമെന്നും മന്ത്രി എറണാകുളം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

പരിസ്ഥിതി ക്ലിയറന്‍സ് സംസ്ഥാനത്തെ 90 ശതമാനം ക്വാറികള്‍ക്കും ലഭിച്ചിട്ടില്ല. വിധിക്കെതിരേ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. രണ്ടു ദിവസമായി സംസ്ഥാനത്തെ കരാറുകാര്‍ സമരത്തിലാണ്. എവിടെനിന്നെങ്കിലും മെറ്റില്‍ സംഘടിപ്പിച്ചു റോഡിലെ കുഴിയടയ്ക്കാമെന്നു വച്ചാല്‍ കരാറുകാര്‍ തടസപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.