പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃപദവിയിലേക്ക്?

single-img
5 August 2014

download (13)നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുശേഷം പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃപദവിയിലേക്ക് വരുമെന്ന് വീണ്ടും വാര്‍ത്തകള്‍ . എന്നാല്‍ പാര്‍ട്ടിയോ നേതാക്കളോ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.

 

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ഘടകത്തിന്റെ അധ്യക്ഷയായോ, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായോ പ്രിയങ്ക വരുമെന്നാണ് പറയുന്നത്. ജനാര്‍ദന്‍ ദ്വിവേദിയാണ് ഇപ്പോള്‍ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി.

 

സോണിയാ ഗാന്ധിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. രാഹുലുമായി കൂടിയാലോചിച്ചായിരിക്കും ഇത്.