മോദിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

single-img
5 August 2014

_75047784_modi-gettyപ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ കൊല്ലം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ആലഞ്ചേരി കണ്ണംകോട് സ്വദേശി രജീഷാണ് അറസ്റ്റിലായത്.

ആര്‍.എസ്.എസ് നേതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. രജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചതിനെ തുഫടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞദിവസം രാത്രി കസ്റ്റഡിയിലെടുത്ത രജീഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി.